Time: 1950’s
ഞങ്ങടെ തൊട്ടടുത്ത് താമസിച്ചിരുന്നത് മറിയാമ്മച്ചേടത്തിയും കുടുംബവും . അത്യാവശ്യം അമ്മച്ചിയെ സഹായിക്കാനും വിശക്കുംമ്പോള് വയറുനിറച്ചു എന്തെങ്കിലും കഴിക്കാനും മറിയച്ചേടത്തി വീട്ടിൽ വരുമായിരുന്നു . അവരു ഒത്തിരി രുചിയോടെ പഴഞ്ചോറിൽ കാന്താരി ഞെരുടി കഴിക്കുന്നത് കണ്ടിട്ട് , എനിക്കും വേണമത് എന്നു ശ്യാഠ്യഅം പിടിച്ചതും , അമ്മച്ചി എന്റെ ശല്യം സഹിക്കാതെ പഴങ്കഞ്ഞി തന്നതും , അതു കഴിച്ചിട്ട് വയറിനൊന്തു ഞാൻ വീട്ടിലൊരു പൊങ്കാലയിട്ടതും ഒക്കെ വേറൊരു കഥ !
ഒരു ദിവസം മറിയച്ചേടത്തി ഓടിപ്പിടിച്ചെത്തി ,
“ചേട്ടത്തി , ചേട്ടത്തി കേട്ടില്ലയോ ? “
അമ്മച്ചി ഓടി വന്നു അവരുടെ വെപ്രാളം കണ്ടിട്ടു !
“ചേട്ടത്തി ദാണ്ട് വർഗീസ് സാർ പോസ്റ്റിന്റെ മണ്ടേലിരുന്നു ചേടത്തിയെ വിളിക്കുന്നു . കുറെ നേരമായി … ഹല്ലോ ഹല്ലോ എന്നു “.
Phone line വലിക്കാൻ വന്ന lineman പോസ്റ്റ് ന്റെ മുകളിൽ ഇരുന്നു ഹെഡ് office ലേക്ക് വിളിക്കുകയാണ്
“ഹല്ലോ, ഹല്ലോ, ഹല്ലോ”
ആ ഗ്രാമീണ പ്രദേശത്തു ആരും കേട്ടിട്ടില്ല Hello എന്നൊരു വാക്കോ, ഭർത്താവു ഭാര്യയെ Hello എന്നു വിളിക്കുമെന്നോ !
അതൊരു തമാശയായി തലമുറ തലമുറ ആയി ഞങ്ങൾ മക്കൾ കൈമാറിക്കൊണ്ടിരിക്കുന്നു .
Real story ആണ് എങ്കിലും ഒരു short story പോലെ ഉണ്ട്. നല്ല narration.