ജോസഫ്‌ സാറും സൂചിയും….


Warning: Illegal string offset 'filter' in /home/harigrou/public_html/gg/wp-includes/taxonomy.php on line 1408
Share Button

ക്ലാസ്സ്‌ തുടങ്ങുന്നത് പത്തുമണിയ്ക്ക് അന്നെങ്ങിലും അന്ന് പത്ര ആയിട്ടും ജോസഫ്‌ സർ ക്ലാസ്സിൽ വന്നില്ല. എൽസി യും ഇന്ദിരയും തമ്മിൽ എന്തൊക്കയോ ചരുപുര പറയുന്നുണ്ട്. സ്ലേറ്റ് തുടക്കുന്ന മഷിത്തണ്ട് പങ്കു വയ്ക്ക്ന്ന തിരക്കാണ് ഫസുരയും ഖബരുനീസായും.  എനിക്കും ഒരു കഷണം കിട്ടിയാൽ കൊള്ളാമായിരുന്നു…പക്ഷെ ചോദിയ്ക്കാൻ ഒരു മടി.  അല്ലേലും ചോതിച്ചാൽ തരണമെന്നില്ല, ഇന്നലെ വര്മഥ പറഞ്ഞവരുടെ പേര് ടീച്ചർക്ക്‌ കൊടുത്തതിൽ ഖബരുനീസയുടയും ഉണ്ടായിരുന്നു. ഇനി ഇപ്പൊ എന്ത് പ്രയശ്ചിതും ചെയ്യും ഒന്ന് കൂട്ട് കൂടാൻ ? ഗോവിന്ദന സർ അല്ലെ ദുസ്ടരും ആയി വരുന്നത്?  സോഷ്യൽ സ്ടുടീസ് പഠിപ്പിക്കുന്ന ഗോവിന്ദന മാഷ് രസികനാണ്. രാമായണത്തിലും ഭാഗവതത്തിലും ഉള്ള നല്ല നല്ല കഥകൾ പറഞ്ഞുതന്നിരുന്നതെല്ലാം ഗോവിണ്ടാന്മാഷ് ആയിരുന്നു. എല്ലാവര്ക്കും വലിയ സന്തോഷം..

“ജിജി പോയി ഒരു ചോക്ക് എടുത്തോണ്ട് വാ.”

ഗോവിന്ദന സർ പറഞ്ഞു. സ്റ്റാഫ്‌ റൂംഇൽ  പോകാൻ കിട്ടിയ അവസരം ആണ്. ഒറ്റ ഓട്ടത്തിന് സ്റ്റാഫ്‌ റൂമിൽ എത്തി. ലീലാവതി ടീച്ചറും, ഭാഗീരതി ടീച്ചറും, ചെല്ലപ്പാൻ സർ ഒക്കെ സ്റ്റാഫ്‌ റൂമിൽ ഉണ്ട്. എല്ലാവരുടയും മുഖത്തൊരു ദുഖഭാവം .

“എന്നാലും എന്റെ സാറെ എങ്ങിനാ ആ കൊച്ചു ഇതിരിക്കൊളും ഉള്ള ഒരു സൂചി സ്വന്തം ദേഹത്തിൽ കുതികെറ്റുന്നതു ?”

ലീലാവതി ടീച്ചറുടെ ശബ്ദം..

“ജോസഫ്‌ സർ കേട്ട പാടെ കരച്ചിലായിരുന്നു . ഇപ്പോൾ അങ്ങ് എത്തിക്കാനും അല്ലെ സാറെ ?” ചെല്ലപ്പൻ സർനോടാണ്.

ജോസഫ്‌ സാറിന് ഒരു കൊച്ചുമകൻ ഉണ്ടന്നു ഞങ്ങള്കെല്ലാം അറിയാം. എന്റെ ദൈവമെ കഷ്ടം തന്നെ.

വന്ന സ്പീഡിൽ തന്നെ ഞാൻ തിരികെ ക്ലാസ്സിൽ എത്തി. അടുത്തിരുന്ന ത്രേസ്സിയുടെ ചെവിയ്ൽ മന്ത്രിച്ചു കിട്ടിയ ന്യൂസ്‌… “”

“ജോസഫ്‌ സാറിന്റെ മോന്റെ ദേഹത്തിൽ സൂചി കയറി. ഹോസ്പിറ്റലിൽ അന്ന്. ജോസഫ്‌ സാർ കരച്ചിൽ ആന്നു. “

പത്തു മിനിറ്റ് കൊണ്ട് ആ വാർത്ത‍ ക്ലാസ്സിലെ മുപ്പത്തഞ്ചു കുട്ടികളുടെ ചെവിയിലും എത്തി.

പിന്നെ എല്ലാവരും അവരവര്ക് അറിയാവുന്ന ജ്ഞാനം കൂട്ടി കുഴച്ചു ശബ്ദം താഴ്ത്തി ചർച്ചയിൽ മുഴുകി. എല്ലാവരും ജോസഫ്‌ സാറിന്റെ ദുഖത്തിൽ ഭാഗഭാക്കായി.ആ നിമിഷം  ഞങ്ങളുടെ എല്ലാവരുടയും ഉറ്റവൻ  ആയി ഒരിക്കലും ഞങ്ങളാരും കണ്ടിട്ടില്ലാത്ത ആ കൊച്ചു പയ്യൻ . ജോസഫ്‌ സാറിന്റെ  ദുഖം ഞങ്ങളുടെ ദുഖം ആയി.

മരണം എന്തെന്ന്‌ കണ്ടിട്ടില്ലാത്ത ഞങ്ങളൊക്കെ അന്ന് മരണത്തെ അടുത്ത് കണ്ടത് പോലെ തോന്നി.

വിജയ ഡോക്ടറുടെ മകളാണ്. അതുകൊണ്ടുതന്നെ മെഡിക്കൽ അറിവ് അവൾക്കു കൂടുതലാണു എന്ന് ഞങ്ങളെല്ലാം വകവെച്ചു കൊടുത്തിരുന്നു.

“രക്തത്തിൽ സൂചി കയറിക്കഴിഞ്ഞാൽ പിന്നെ ഒരു രക്ഷയും ഇല്ല. അത് നേരെ ഹൃദയത്തിലോട്ടു വച്ചു  പിടിക്കും. എന്നാ സ്പീഡ് ആണെന്നോ! അതിനു മുൻപ് സൂചി പിടിച്ചു വച്ചാൽ രക്ഷ ഉണ്ട്.” വിജയ അവളുടെ വിജ്ഞാനം വിളമ്പി. ചിലര് അത് കേട്ട് കരഞ്ഞു. ചിലര് ദുഖം മനസ്സിൽ ഒളിപ്പിച്ചു.

ഞങ്ങൾ ഓരോരുത്തരും അവരവരുടെ ദൈവങ്ങളോട് പ്രാർത്ഥിച്ചു .. “ദൈവമെ, ആ സൂചി ഹൃദയത്തിൽ എത്തുന്നതിനു മുൻപ് ഡോക്ടര അത് കണ്ടുപിടിച്ചു എടുത്തു കളയണേ” എന്ന്.

ഒരാഴ്ച എടുത്തു ജോസഫ്‌ സർ തിരികെ സ്കൂളിൽ എത്താൻ. ആ ദിവസങ്ങളിലെല്ലാം ആ മുപ്പത്തഞ്ചു കുട്ടികളും ഹൃദയം ഉരുകി പ്രര്തിച്ചു ആ സൂചിക്ക് വേണ്ടി…

Share Button
Facebooktwittergoogle_plusredditpinterestlinkedinmailby feather

2 thoughts on “ജോസഫ്‌ സാറും സൂചിയും….”

  1. എന്താ ജിജി ഇത്? പിന്നെ എന്ത് സംഭവിച്ചു?എന്താണിങ്ങനെ മനുഷ്യനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നത്?

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)